പാത്രിയാര്‍ക്കീസ് ബാവക്കുനേരെ ചാവേറാക്രമണം

ഡമസ്കസ്: സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ ഇഗ്നാത്തിയാസ് അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്കുനേരെ സിറിയയില്‍ ചാവേറാക്രമണം. വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്ലി ജില്ലയില്‍ അദ്ദേഹത്തിന്‍െറ ജന്മനാടായ ഖാത്തിലുണ്ടായ ആക്രണമണത്തില്‍നിന്ന് അദ്ദേഹം തലനാരിഴക്ക് രക്ഷപ്പെട്ടുവെന്നാണ് വിവരം. ചവേറും സുരക്ഷാ ചുമതലയുള്ള ഒരാളും കൊല്ലപ്പെട്ടു. കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാക്കീസ് ബാവ.

ഖാത്തിയില്‍ 1915ലെ സെയ്ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന പ്രാര്‍ഥനയോഗത്തിനിടെയാണ് ആക്രമണമുണ്ടായത്. ലക്ഷ്യസ്ഥാനത്തത്തെും മുമ്പേ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവത്രെ. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബാവയുടെ സുരക്ഷക്കായി സുതറോ എന്ന പ്രത്യേക സേനയുണ്ടായിരുന്നു. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ ഭരണകൂടത്തെ പിന്തുണക്കുന്നവരാണിവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.