തീവ്രവാദ വിരുദ്ധ നടപടി ശക്തമാക്കി: 1700ലേറെ പേര്‍ അറസ്റ്റില്‍

ധാക്ക: തീവ്രവാദവിരുദ്ധ നടപടികളുടെ ഭാഗമായി ബംഗ്ളാദേശില്‍  1700ലേറെ പേരെ പൊലീസ് അടുത്ത ദിവസങ്ങളിലായി  അറസ്റ്റ് ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്കും മതേതരവാദികള്‍ക്കുമെതിരെ രാജ്യത്ത് ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. വിവിധ ജില്ലകളില്‍ പൊലീസ് റെയ്ഡ് തുടരുകയാണ്.  ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ളാദേശ്, ജാഗ്രതാ മുസ്ലിം ജനതാ ബംഗ്ളാദേശ് എന്നീ സംഘടനയില്‍നിന്നുള്ളവരും അറസ്റ്റിലായിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.