പാക്​ താലിബാ​നെതി​രെ ആക്രമണം നടത്താൻ യു.എസിനോട്​ പാക്​ സൈനിക മേധാവി

ഇസ്ലാമാബാദ്: പാക് താലിബാെൻറ ഒളിത്താവളത്തിനു നേർക്കും അവരുടെ നേതാവായ മുല്ല ഫസലുള്ളയെ ലക്ഷ്യം വെച്ചും അക്രമണം നടത്താൻ അമേരിക്കയോട് പാകിസ്താൻ സൈനിക മേധാവി റഹീൽ ശരീഫ്. അഫ്ഗാൻ ദൗത്യത്തിനായുള്ള അമേരിക്കയുടെ കമാൻറർ ജനറൽ  ജോൺ നിക്കോൾസൺ, പ്രത്യേക  പ്രതിനിധി റിച്ചാർഡ് ഒാൾസൺ എന്നിവരടങ്ങിയ ഉന്നതാധികാര സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റോ, എൻ.ഡി.എസ് തുടങ്ങിയവയുടെ പ്രവർത്തനം പാകിസ്താനിൽ  അനുവദിക്കുകയില്ലെന്നും കൂടിക്കാഴ്ചയിൽ ഉന്നത സൈനിക വൃത്തങ്ങൾ അറിയിച്ചു

അഫ്ഗാൻ താലിബാൻ നേതാവ് മുല്ല മൻസൂർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ശേഷം പാകിസ്താൻ ഒൗദ്യോഗിക വൃത്തങ്ങൾ അമേരിക്കൻ ഉന്നത പ്രതിനിധികളുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്. അഫ്ഗാൻ താലിബാനെതിരെ പാകിസ്താൻറ പരമാധികാരം ലംഘിച്ച് അമേരിക്ക നടത്തിയ ആക്രമണം ഇരുരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുകയും അമേരിക്കക്കെതിരെ പാകിസ്താൻ രംഗത്ത് വരുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.