യു.എസ്-ചൈന ചര്‍ച്ച സമാപിച്ചു

ബെയ്ജിങ്: ദക്ഷിണ ചൈനാ സമുദ്രാതിര്‍ത്തി തര്‍ക്കത്തില്‍ ഉടക്കി യു.എസ്-ചൈന വാര്‍ഷിക ഉഭയകക്ഷി ചര്‍ച്ച സമാപിച്ചു. ചര്‍ച്ച തുടങ്ങുന്നതിന് മുമ്പേ ഇരു കക്ഷികളും പ്രകടിപ്പിച്ച നിലപാടുകള്‍ ചര്‍ച്ചയുടെ സമാപന വേളയിലും അവര്‍ ആവര്‍ത്തിച്ചു. സമുദ്രാതിര്‍ത്തി തര്‍ക്കത്തില്‍ യു.എസ് ആരുടെയും പരമാധികാരത്തില്‍ കൈകടത്താന്‍ ഉദ്ദേശിക്കുന്നില്ളെന്നു പറഞ്ഞ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, എന്നാല്‍ മേഖലയില്‍ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് പറഞ്ഞു.

അന്താരാഷ്ട്ര നിയമമനുസരിച്ച് നാവിക, വ്യോമഗതാഗതത്തിനുള്ള സ്വാതന്ത്ര്യം ചൈന അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ച ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജീഷി, മേഖലയിലെ തര്‍ക്കം ബന്ധപ്പെട്ട കക്ഷികള്‍ക്കിടയിലെ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. തര്‍ക്കത്തില്‍ പക്ഷപാതരഹിതമായ നിലപാടുകള്‍ സ്വീകരിച്ച് സമുദ്രാതിര്‍ത്തി തര്‍ക്കത്തില്‍ ക്രിയാത്മക പങ്കുവഹിക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.

വ്യാപാരനയം സംബന്ധിച്ച് ഇരു കക്ഷികള്‍ക്കുമിടയിലെ ഭിന്നതയും ചര്‍ച്ചയുടെ നിറം കെടുത്തി. വിദേശവ്യാപാരങ്ങള്‍ക്ക് ചൈന ഏര്‍പ്പെടുത്തുന്ന നിയന്ത്രണം പിന്‍വലിക്കണമെന്ന് യു.എസ് ധനകാര്യ സെക്രട്ടറി ജേക്കബ് ലിയോ ആവശ്യപ്പെട്ടു. നിക്ഷേപം, വ്യാപാരം, സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇരുരാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപത്തോട് തുറന്ന സമീപനമാണ് തങ്ങള്‍ക്കുള്ളതെന്നും യാങ് ജിയേഷി പ്രതികരിച്ചു. ചൈന പരിഷ്കരണത്തിന്‍െറ പാതയിലാണെന്നും, വിദേശ സന്നദ്ധസംഘങ്ങള്‍ക്ക് ചൈനയില്‍ വിലക്കുകളുണ്ടാവുകയില്ളെന്നും എന്നാല്‍, എല്ലാം നിയമവിധേയമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആണവദാതാക്കളുടെ ഗ്രൂപ്പില്‍ ചേരാനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണക്കുകയില്ളെന്ന് ചര്‍ച്ചയില്‍ ചൈന വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യക്ക് ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗത്വം നല്‍കുന്നതിനെ അനുകൂലിക്കാനാകില്ളെന്ന് ചൈന ആവര്‍ത്തിച്ചത്രെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.