ബൈറൂത്: ആഭ്യന്തരസംഘര്‍ഷങ്ങളും സൈനിക നടപടികളും ദുസഹമാക്കിയ സിറിയയില്‍ വീണ്ടും പട്ടിണി മരണം. ഡിസംബറില്‍ പട്ടിണി മരണം റിപ്പോര്‍ട്ട് ചെയ്ത ദമസ്കസ് പ്രവിശ്യയിലെ മദായ നഗരത്തില്‍ തന്നെയാണ് ഈ മാസം പതിനാറുപേര്‍ പട്ടിണിമൂലം മരിച്ചുതെന്ന് ഡോക്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധസംഘടന അറിയിച്ചു. ഭക്ഷണമില്ലാതെ നിരവധിയാളുകള്‍ മരണത്തിന്‍െറ വക്കിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡിസംബറിലെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇവിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഐക്യരാഷ്ട്ര സഭയുടെ സഹായങ്ങളത്തെിക്കാനും ശ്രമം നടന്നിരുന്നു. എന്നാല്‍ തുടക്കത്തില്‍ നാമമാത്രമായ സഹായങ്ങളത്തെിച്ചതല്ലാതെ പിന്നീട് ഈ മേഖലയിലേക്ക് കടക്കാന്‍ സന്നദ്ധസംഘടനകള്‍ക്ക് ആയിട്ടില്ളെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.