കെയ്റോ: വിപ്ലവ വാര്‍ഷികത്തോട് അനുബന്ധിച്ച് ഈജിപ്തിൽ കനത്ത സുരക്ഷ. മുന്‍ ഭരണാധികാരിയായിരുന്ന ഹുസ്നി മുബാറകിന്‍റെ പുറത്താക്കലിലേക്കു നയിച്ച 2011ലെ വിപ്ലവ വാര്‍ഷികത്തിന്‍റെ അഞ്ചാം വാര്‍ഷികമാണ് ജനുവരി 25. പ്രതിഷേധക്കാര്‍ വീണ്ടും തെരുവിലിറങ്ങുന്നത് തടയാന്‍ അനേകം പട്ടാളക്കാരെയാണ് തെരുവില്‍ വിന്യസിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലുള്ള ആശയ പ്രചാരണത്തിനും ദിവസങ്ങൾക്കു മുമ്പ് തന്നെ ഭരണകൂടം കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
മുബാറക്കിനു ശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കി അധികാരം പിടിച്ചെടുത്ത അബ്ദുല്‍ ഫതാഹ് അല്‍സീസി കടുത്ത അടിച്ചമര്‍ത്തല്‍ ഭരണമാണ് ഈജിപ്തില്‍ നടത്തി കൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി പ്രതിഷേധിച്ച മുസ് ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള ജനകീയ സംഘടനകളെ സീസി ഭരണകൂടം ഭീകരസംഘടനയില്‍ ഉള്‍പ്പെടുത്തുകയും അനേകം പ്രവർത്തകരെ കൊലപ്പെടുത്തുകുയും ചെയ്തത് ആനംസ്റ്റി ഇന്‍റര്‍നാഷണല്‍ ഉള്‍പ്പെടെ രാജ്യാന്തര മനുഷ്യവാകാശ സംഘടനകളുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.