പെഷാവര്‍: ബച്ചാഖാന്‍ സര്‍വകലാശാല ഭീകരാക്രമണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ സര്‍വകലാശാലയില്‍നിന്ന് നാലു ഗ്രനേഡുകളും 240 വെടിയുണ്ടകളും കണ്ടെടുത്തു. പുരോഗതിയിലേക്കു നയിക്കുന്നതിനാല്‍ ഭീകരര്‍ വിദ്യാഭ്യാസത്തെ എതിര്‍ത്തിരുന്നതായും അതിനാലാണ് വിദ്യാലയങ്ങള്‍ ആക്രമിക്കുന്നതെന്നും പാക് സൈനിക വക്താവ് ലെഫ്. ജനറല്‍ അസിം ബജ്വ പറഞ്ഞു. ഭീകരരുടെ ടെലിഫോണ്‍ പരിശോധിച്ചപ്പോള്‍ അഫ്ഗാനില്‍നിന്നുള്ള നമ്പറാണ് ഉപയോഗിച്ചതെന്ന് കണ്ടത്തെിയതായും അക്രമികള്‍ക്ക് അഫ്ഗാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.