അഫ്ഗാനില്‍ ചാവേര്‍ സ്ഫോടനം; 11 മരണം

കാബൂള്‍: അഫ്ഗാനിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 11 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗോത്ര നേതാവിന്‍്റെ മകന്‍ താലിബാന്‍്റെ തടവില്‍ നിന്ന് മോചിതനായതിന്‍്റെ ആഘോഷ വേളയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ മകന്‍ കൊല്ലപ്പെടുകയും പിതാവിന് പരിക്കേല്‍ക്കുകയും ചെയ്തു. ആള്‍ക്കൂട്ടത്തിനിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചതാണ് മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം.

അതേ സമയം ആക്രമണത്തിന്‍്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാന്‍ ഭരണകൂടം താലിബാനുമായി ചര്‍ച്ചക്കുള്ള ശ്രമം തുടരുന്നതിനിടയിലാണ് സ്ഫോടങ്ങള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇതേ നഗരത്തിലെ പാകിസ്താന്‍ കോണ്‍സുലേറ്റിലുണ്ടായ സ്ഫോടനത്തിന്‍്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.സ് രംഗത്ത് വന്നിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.