അങ്കാറ: തുര്‍ക്കിയുടെ വാണിജ്യ തലസ്ഥാനമായ ഇസ്തംബൂളില്‍ സ്ഫോടനത്തില്‍ 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ വിദേശ വിനോദ സഞ്ചാരികളുമുണ്ട്. കൊല്ലപ്പെട്ടവരില്‍ ജര്‍മന്‍ സ്വദേശികളുമുണ്ടെന്ന് സംശയിക്കുന്നതായി ചാന്‍സലര്‍ അംഗേല മെര്‍ക്കല്‍ അറിയിച്ചു. സുല്‍ത്താന്‍ അഹ്മദ് ചത്വരത്തിനു സമീപത്തെ ചരിത്രപ്രധാനമായ ബ്ളൂമസ്ജിദിനു സമീപം മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
പരിക്കേറ്റവരില്‍ ഒമ്പത് ജര്‍മനിക്കാരും രണ്ട് പെറു സ്വദേശികളുണ്ടെന്ന് ദോഗന്‍ റിപ്പോര്‍ട്ട് ചെയ്തു.
മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇസ്തംബൂളിലെ വിനോദസഞ്ചാര കേന്ദ്രമായ സുല്‍ത്താന്‍ അഹ്മദ് ചത്വരത്തിലാണ് സ്ഫോടനം നടന്നത്. സിറിയയില്‍നിന്നുള്ള ചാവേറാണ് സ്ഫോടനത്തിന് പിന്നിലെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിച്ചു. ആക്രമണത്തെ അപലപിച്ച ഉര്‍ദുഗാന്‍ രാജ്യത്തിന്‍െറ ഐക്യത്തെ തകര്‍ക്കുന്ന തീവ്രവാദികളെ ഉന്മൂലനം ചെയ്യുമെന്നും പ്രഖ്യാപിച്ചു. ജനത്തിരക്കേറിയ മേഖലയില്‍ പ്രാദേശിക സമയം രാവിലെ 10.02 നാണ് സംഭവം.
സ്ഫോടനത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ദോഗന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു അടിയന്തര മന്ത്രിസഭായോഗം വിളിച്ചു.
ആംബുലന്‍സുകള്‍ ചത്വരത്തിലേക്ക് കുതിച്ചത്തെി. തുടര്‍ ആക്രമണത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചു. പൊലീസ് തിരച്ചില്‍ ശക്തമാക്കി.
സ്ഫോടനത്തെ തുടര്‍ന്ന് മേഖലയിലെ കെട്ടിടങ്ങള്‍ തകര്‍ന്നതായും നിരവധിപേര്‍ നിലത്തുവീണു കിടക്കുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. ഐ.എസിന്‍െറ ആക്രമണകേന്ദ്രമാണ് തുര്‍ക്കി.
കഴിഞ്ഞ വര്‍ഷം അങ്കാറയില്‍ നടന്ന ഇരട്ട ചാവേറാക്രമണത്തില്‍ 100ലേറെ പേരാണ് കൊല്ലപ്പെട്ടത്. ജൂലൈയില്‍ തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ ചാവേറാക്രമണത്തില്‍ 30ലേറെ പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ജൂലൈയില്‍ കുര്‍ദ് വിമതരുമായുള്ള സര്‍ക്കാറിന്‍െറ രണ്ടുവര്‍ഷത്തെ വെടിനിര്‍ത്തല്‍ അവസാനിച്ചതിനുശേഷം തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ സംഘര്‍ഷം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.