തെരഞ്ഞെടുപ്പ് ചൂടില്‍ ഇറാന്‍



തെഹ്റാന്‍: പാര്‍ലമെന്‍റായ മജ്ലിസിലേക്കുള്ള അംഗങ്ങളെയും പരമോന്നത ആത്മീയ നേതാവിനെ നിശ്ചയിക്കുന്ന വിദഗ്ധസമിതിയെയും തെരഞ്ഞെടുക്കാന്‍ ഇറാന്‍ വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്. 6200 സ്ഥാനാര്‍ഥികളാണ് 290 അംഗ പാര്‍ലമെന്‍റിലേക്ക് മത്സരിക്കുന്നത്. 586 സ്ത്രീകളും മത്സരരംഗത്തുണ്ട്. പാരമ്പര്യവാദികളും പരിഷ്കരണവാദികളും തമ്മിലുള്ള പോരാട്ടമാണ് രണ്ടു തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ പാരമ്പര്യവാദികള്‍ കഠിനശ്രമം നടത്തുമ്പോള്‍ പാര്‍ലമെന്‍റ് തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് പരിഷ്കരണവാദികളുടേത്.
സ്ഥാനാര്‍ഥികളുടെ നിരയിലുണ്ടായിരുന്ന നിരവധി പരിഷ്കരണവാദികളുടെ പേരുകള്‍ അന്തിമ പട്ടികയില്‍നിന്ന് ഭരണഘടനാ സ്ഥാപനമായ ഗാര്‍ഡിയന്‍ കൗണ്‍സില്‍ ഒഴിവാക്കിയതായി ആക്ഷേപമുണ്ട്. മുന്‍ പ്രസിഡന്‍റ് മുഹമ്മദ് ഖാതമിയാണ് പരിഷ്കരണവാദികളെ നയിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.