പൂജാരിയുടെ കൊല: ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തെന്ന്

ധാക്ക:  ബംഗ്ളാദേശിലെ പഞ്ചഗ്ര ജില്ലയില്‍ പൂജാരി കൊല്ലപ്പെട്ട സംഭവത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈറ്റ് ഇന്‍റലിജന്‍സ് ഗ്രൂപ് വെളിപ്പെടുത്തി. ഐ.എസുമായി ബന്ധമുള്ള അമഖ് ന്യൂസ് ഏജന്‍സി ട്വിറ്റര്‍ സന്ദേശത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് ആരോപണം. ആഗോളതലത്തില്‍ ഓണ്‍ലൈനായുള്ള തീവ്രവാദ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയായാണ് ‘സൈറ്റ്’ സ്വയം വിലയിരുത്തുന്നത്.
ബംഗ്ളാദേശിലെ വടക്കന്‍ ജില്ലയായ പഞ്ചഗ്രയിലെ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു പൂജാരി ജഗ്നേശ്വര്‍ റോയി കൊല്ലപ്പെട്ടത്. ആക്രമികള്‍ ക്ഷേത്രത്തിനുള്ളിലേക്ക് കല്ളെറിഞ്ഞതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പൂജാരിയെ വെട്ടിക്കൊല്ലുകയായിരുന്നു. 50കാരനായ റോയി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു ഭക്തര്‍ക്കും പരിക്കേറ്റു. ക്ഷേത്രത്തിലേക്ക് ബോംബെറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തശേഷം ആക്രമികള്‍ മോട്ടോര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍, ആക്രമണം നടത്തിയത് ഐ.എസാണെന്ന വാദം സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.