ലിബിയന്‍ മിലിറ്ററി വിമാനം എതിര്‍പക്ഷം വെടിവെച്ചിട്ടു


ബെന്‍ഗാസി: ലിബിയന്‍ മിലിറ്ററി വിമാനം എതിരാളികള്‍ വെടിവെച്ചു വീഴ്ത്തി. അന്താരാഷട്ര അംഗീകാരമുള്ള ലിബിയന്‍ ഗവണ്‍മെന്‍റിന്‍റെ നിയന്ത്രണത്തിലുള്ളതാണ് വിമാനം. ദെര്‍നയില്‍ നിന്ന് 15 കി.മീ അകലെ ഐ.സ് സ്വാധീന മേഖലകളില്‍ പരിശോധന നടത്തുന്നതിനിടെയാണ് ബെന്‍ഗാസിക്ക് സമീപം ക്യാറിയന്‍സ് നഗരത്തില്‍  മിഗ് 23ജെറ്റ് വിമാനം തകര്‍ന്നു വീണത്. പൈലറ്റ്  പാരച്യൂട്ട് വഴി സുരക്ഷിതമായി രക്ഷപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടണ്ട്. എന്നാല്‍ ടെക്നിക്കല്‍ പ്രശ്നമാണ് വിമാനം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് ലിബിയന്‍ ഒൗദ്യേഗിക വാര്‍ത്താ ഏജന്‍സിയായ ലന അറിയിച്ചിട്ടുളളത്. 2011ലെ അറബ് വസന്തത്തില്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫി വധിക്കപ്പെട്ടതുമുതല്‍ രാജ്യം ആഭ്യന്തര യുദ്ധത്തിന്‍്റെ കെടുതിയിലും ഐ.സ് ഭീഷണിയിലുമാണ്.  ട്രിപ്പോളി കേന്ദ്രീകരിച്ചും ബെന്‍ഗാസി കേന്ദ്രീകരിച്ചും രണ്ടു ഭരണകൂടങ്ങളാണ് നിലവില്‍ ലിബിയ ഭരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.