അലപ്പോയില്‍ നിന്ന് കൂട്ടപ്പലായനം

ഡമസ്കസ്: വിമതരില്‍ നിന്ന് സര്‍ക്കാര്‍സൈന്യം പിടിച്ചെടുത്ത വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ നിന്ന് കൂട്ടപ്പലായനം. മൂന്നുദിവസത്തിനിടെ 50000യിരത്തിലേറെ പേര്‍ ഇവിടെ നിന്ന് പലായനം ചെയ്തെന്ന് യു.എന്‍ റിപോര്‍ട്ടില്‍ പറയുന്നു.
സിറിയന്‍-തുര്‍ക്കി അതിര്‍ത്തിയില്‍ പതിനായിരങ്ങള്‍ വെള്ളവും ഭക്ഷണവും കിട്ടാതെ നരകിക്കുകയാണ്. അതിനിടെ വിമതസര്‍ക്കാറിനു പിന്തുണയുമായി റഷ്യ  നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു കുട്ടികളുള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെട്ടു.
ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഫെബ്രുവരി 25ലേക്ക് മാറ്റിയ സമാധാന ചര്‍ച്ച പ്രതിസന്ധിയിലായിരിക്കുകയാണ്. അഞ്ചു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനാണ് സമാധാന ചര്‍ച്ചകള്‍ക്ക് യു.എന്‍ ചുക്കാന്‍പിടിക്കുന്നത്. ജനീവയിലെ ചര്‍ച്ച നിര്‍ത്തിവെച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.