വ്യോമാക്രമണം: 11 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു

സന്‍ആ: വടക്കന്‍ യമനിലെ സഅദയില്‍ സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 11 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മേഖലയിലെ രണ്ട് വീടുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. യമന്‍ ആഭ്യന്തരകലാപത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് യു.എന്‍ അന്താരാഷ്ട്രതലത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം നടന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.