കാബൂളിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം: മരണം 16

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ സര്‍വകലാശാലയിലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 16ആയി.  എട്ടു വിദ്യാര്‍ഥികളും ഒരു അധ്യാപകനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍  53പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാബൂള്‍ ആക്രമണത്തെ പാകിസ്താന്‍ അപലപിച്ചു. ആക്രമണം നടത്തിയവരെ വധിച്ചതായി പൊലീസ് അറിയിച്ചു. കാബൂള്‍ പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ആക്രമികളെ വധിച്ചത്. ഇതോടെ 10 മണിക്കൂര്‍ നീണ്ട ആശങ്കയാണ് അവസാനിച്ചത്.

സ്ഫോടനങ്ങളും വെടിവെപ്പും ഉണ്ടായതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും സര്‍വകലാശാലയിലെ ക്ളാസ് മുറികളില്‍ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.2006ലാണ് അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്താന്‍ പ്രവര്‍ത്തനമാരംഭിച്ചത്. സായാഹ്ന കോഴ്സുകളില്‍ ഉള്‍പ്പെടെ 1700ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.സര്‍വകലാശാലയിലെ രണ്ട് അധ്യാപകരെ ഈ മാസാദ്യം തട്ടിക്കൊണ്ടുപോയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.