മോദിയെ പിന്തുണച്ച ബലൂച് നേതാക്കള്‍ക്കെതിരെ കേസെടുത്തു

കറാച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ പിന്തുണച്ച ബലൂച് വിഘടനവാദി നേതാക്കള്‍ക്കെതിരെ കേസെടുത്തു. ദേശദ്രോഹക്കുറ്റമടക്കം ചുമത്തി അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലൂചിസ്താനിലെ പാകിസ്താന്‍െറ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു മോദി സംസാരിച്ചത്. ഇതോടെ ബലൂച് നേതാക്കള്‍ മേദിയെ പിന്തുണച്ച് രംഗത്തുവരുകയായിരുന്നു.

ബ്രഹംദഗ് ബുഗ്തി, ഹര്‍ബിയാര്‍ മാരി, ബനൂക് കരിമ എന്നിവര്‍ക്കെതിരെയാണ് അഞ്ചു പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ ആരംഭിച്ച സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ബലൂചിസ്താന്‍ വിഷയം പ്രധാനമന്ത്രി മോദി പ്രസംഗത്തില്‍ എടുത്തുപറഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.