തബസ്സും അദ്നാന് നെല്‍സണ്‍ മണ്ടേല അവാര്‍ഡ്

ഇസ്ലാമാബാദ്: സ്വാത് തഴ്വരയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാട്ടം നയിക്കുന്ന തബസ്സും അദ്നാന് ഈ വര്‍ഷത്തെ നെല്‍സണ്‍ മണ്ടേല അവാര്‍ഡ്. ബഹുമതി രാജ്യത്തിന് സമര്‍പ്പിക്കുന്നതായി അവര്‍ അറിയിച്ചു. സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് പിന്തുണക്കുന്ന എല്ലാവര്‍ക്കും അവര്‍ പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തി. വ്യക്തിഗത ആക്ടിവിസ്റ്റ് എന്ന വിഭാഗത്തിലുള്ള അവാര്‍ഡിനാണ് തബസ്സുമിനെ പരിഗണിച്ചത്. ശൈശവ വിവാഹത്തിന്‍െറ ഇരയാണ് തബസ്സും. 13ാം വയസ്സില്‍ വിവാഹിതയായ അവര്‍ ഗാര്‍ഹികപീഡനത്തിന് ഇരയായിരുന്നു. 20 വര്‍ഷത്തിനുശേഷം വിവാഹമോചനം നേടി. തുടര്‍ന്ന് സ്ത്രീകള്‍ക്കായി ഒരു സന്നദ്ധസംഘടന രൂപവത്കരിച്ചു. ആസിഡ് ആക്രമണത്തിനും ദുരഭിമാനക്കൊലകള്‍ക്കും ഇരകളാകുന്നവര്‍ക്ക് തബസ്സും അത്താണിയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.