ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകനെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

ജറുസലേം: മാധ്യമ പ്രവര്‍ത്തകനും ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍റികേറ്റിന്‍റെ (പി.ജെ.എസ്) ജനറല്‍ സെക്രട്ടറിയുമായ ഉമര്‍ നസ്സാലിനെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. ഭീകര സംഘടകളുമായി അടുപ്പം പുലര്‍ത്തിയെന്നാരോപിച്ചാണ് ഇദ്ദേഹത്തെ പിടികൂടിയിരിക്കുന്നത്. ബോസ്നിയയില്‍ നടക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പരിപാടിയില്‍ പെങ്കടുക്കാനുള്ള യാത്രക്കിടെ ശനിയാഴ്ച അധിനിവിഷ്ട വെസ്റ്റ് ബാങ്കിനും ജോര്‍ദാനുമിടയിൽ വെച്ചാണ് ഉമറിനെ ഇസ്രായേല്‍ സൈന്യം പിടികൂടിയത്.

അതേസമയം അന്തരാഷ്ട്ര തലത്തില്‍ ഇദ്ദേഹത്തിന്‍െറ മോചനത്തിനായി സഹപ്രവര്‍ത്തകര്‍ ശ്രമം ആരംഭിച്ചു.  ഇതിനായി പി.ജെ.എസ് ഇന്‍റര്‍നാഷനല്‍ റെഡ്ക്രോസ് കമ്മിറ്റിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.