ഫലസ്തീനിനുള്ള സാങ്കേതിക സഹായം പ്രോത്സാഹിപ്പിക്കുമെന്ന് സിംഗപ്പൂര്‍

സിംഗപ്പൂര്‍: ഫലസ്തീനികള്‍ക്കു സാങ്കേതിക സഹായം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് സിംഗപ്പൂര്‍ പ്രഖ്യാപിച്ചു. റാമല്ലയില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീഷ്യന്‍ ലോങ്ങിന്‍െറ പ്രഖ്യാപനം.
ഫലസ്തീനികള്‍ക്ക് സാങ്കേതിക വിദ്യയില്‍ പ്രാപ്തിയും വൈദഗ്ധ്യവും കൈവരിക്കുന്നതിനുവേണ്ട സഹായങ്ങള്‍ നല്‍കും. ഇപ്പോള്‍ നല്‍കിവരുന്ന സാങ്കേതിക സഹായം അഞ്ചു മില്യണില്‍നിന്നു 10 മില്യണായി വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചതായി മാധ്യമ വക്താവ് പറഞ്ഞു.
ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ സിംഗപ്പൂര്‍ പ്രധാനമന്ത്രിയാണ് ലീഷ്യന്‍ ലോങ്ങ്. അതേസമയം, മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇസ്രായേലുമായി നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനു ഫലസ്തീനുമേല്‍ സിംഗപ്പൂര്‍ സമ്മര്‍ദം ചെലുത്തി.
ഫലസ്തീനിലെ ചരിത്ര സ്മാരകങ്ങളില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം അന്തരിച്ച ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്‍െറ സ്മാരകത്തില്‍ ആദരങ്ങള്‍ സമര്‍പ്പിച്ചു. ഫലസ്തീന്‍ സന്ദര്‍ശനത്തിനുശേഷം ലീഷ്യന്‍  ഇസ്രായേലിലേക്ക് പോയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.