ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷം; ഒബാമയുടെ കാലയളവില്‍ പരിഹാരമുണ്ടാവില്ല

വാഷിങ്ടണ്‍: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാമെന്ന യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രതീക്ഷ അദ്ദേഹത്തിന്‍െറ കാലാവധി അവസാനിക്കുന്ന ഒമ്പത് മാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാവില്ളെന്ന് വൈറ്റ് ഹൗസ്. ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണെന്നും അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ അത് പരിഹരിക്കാനാവില്ളെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു.
പ്രസിഡന്‍റ് ബറാക് ഒബാമ, വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍, വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി എന്നിവര്‍ ഗണ്യമായ സമയവും വിഭവങ്ങളും ചെലവഴിച്ച് ഫലസ്തീനും ഇസ്രായേലുമായുള്ള ചര്‍ച്ചകള്‍ സുഗമമാക്കാന്‍ പ്രയത്നിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കെറി പലതവണ ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തി സമാധാനശ്രമങ്ങള്‍ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അത് തുടരാനായില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് കൂടുതല്‍ പിന്തുണ നല്‍കിയത് അമേരിക്കയാണെന്നും സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഏറ്റവും അടുത്ത സുഹൃത്തായ ഇസ്രായേലിന്‍െറ രാജ്യസുരക്ഷക്ക് ആത്മാര്‍ഥമായ പരിഗണന നല്‍കിയിരുന്നെന്നും അതില്‍ പുരോഗതി ഉണ്ടാക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.