ലാഹോറില്‍ സ്ത്രീധനവും ദീപാലങ്കാരവും നിയമവിരുദ്ധം

ലാഹോര്‍: പഞ്ചാബ് പ്രവിശ്യയില്‍ വിവാഹാഘോഷങ്ങള്‍ക്ക് അമിതമായ അളവിലുള്ള ദീപാലങ്കാരങ്ങളും വെടിമരുന്നു പ്രയോഗവും സ്ത്രീധനവും നിരോധിച്ചു.  ഇതു സംബന്ധിച്ച് പഞ്ചാബ് നിയമസഭ നിയമം പാസാക്കി. വിവാഹവേളയില്‍ നടത്തുന്ന ഇത്തരം അനാവശ്യ ആഘോഷങ്ങള്‍ പൊതുശല്യമാണെന്ന് സഭയില്‍ വിലയിരുത്തി. പൊതുയിടങ്ങളില്‍ നടക്കുന്ന വിവാഹസല്‍കാരത്തില്‍ ഒന്നില്‍ കൂടുതല്‍ വിഭവങ്ങള്‍ വിളമ്പുന്നതിനും വിലക്കേര്‍പ്പെടുത്തി. രാത്രി 10 മണിക്കു മുമ്പായി ആഘോഷങ്ങള്‍ അവസാനിപ്പിക്കണം. നിയമം ലംഘിച്ചാല്‍ ഒരുമാസത്തെ തടവിനും 50,000ത്തിനും രണ്ടുലക്ഷത്തിനുമിടെ പിഴയടക്കാനും ശിക്ഷിക്കും. വിധിക്കെതിരെ വ്യാപകവിമര്‍ശമുയര്‍ന്നിട്ടുണ്ട്. അത്യാഡംബരപൂര്‍ണമാണ് പഞ്ചാബിലെ വിവാഹാഘോഷം.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.