ജയിലിലുള്ള ബ്രദര്‍ഹുഡ് നേതാക്കളെ സന്ദര്‍ശിക്കുന്നതിന് വിലക്ക്

കൈറോ: സൈന്യം ജയിലിലടച്ച 17 ബ്രദര്‍ഹുഡ് നേതാക്കളെ സന്ദര്‍ശിക്കുന്നതിന് കുടുംബത്തിന് വിലക്ക്. ഈജിപ്തിലെ കുപ്രസിദ്ധ അല്‍ അഖ്റാബ് ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെയാണ് അധികൃതര്‍ ജയില്‍ സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. തടവില്‍ കഴിയുന്നവര്‍ക്ക് മരുന്നും ഭക്ഷണവും വസ്ത്രവുമത്തെിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ തടവറയില്‍വെച്ച് മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കാതെ ചില ബ്രദര്‍ഹുഡ് നേതാക്കള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം ഈജിപ്ത് ആഭ്യന്തരമന്ത്രാലയം തള്ളിക്കളയുകയായിരുന്നു. പ്രതിദിനം  തടവുകാരെ സന്ദര്‍ശിക്കാനും അവര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കാനുമുള്ള അനുമതി നല്‍കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.