റാമല്ല: അധിനിവേശപ്രദേശങ്ങളില്‍ ഇസ്രായേല്‍ തുടരുന്ന അനധികൃത ജൂത കുടിയേറ്റ ഭവനനിര്‍മാണ പദ്ധതികള്‍ അവസാനിപ്പിക്കുന്നതിന് രക്ഷാസമിതി അടിയന്തര പ്രമേയം പാസാക്കണമെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്.
ഭവനനിര്‍മാണം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയങ്ങളെ വീറ്റോ ചെയ്തുവരുന്ന അമേരിക്ക ഇനിയെങ്കിലും അത്തരം ഫലസ്തീന്‍ വിരുദ്ധ നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് തുര്‍ക്കി, അമേരിക്ക, റഷ്യ തുടങ്ങി നാല് രാഷ്ട്രങ്ങളില്‍ പര്യടനം നടത്താന്‍ യാത്രതിരിച്ച അബ്ബാസ് ആവശ്യപ്പെട്ടു. മധ്യപൗരസ്ത്യ മേഖലക്ക്, പ്രസിഡന്‍റ് പദവിയുടെ കാലാവധി അവസാനിക്കാനിരിക്കെ ബറാക് ഒബാമക്ക് നല്‍കാന്‍ കഴിയുന്ന മികച്ച സംഭാവനയാകും അത്തരമൊരു പ്രമേയമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ദ്വിരാഷ്ട്ര സങ്കല്‍പത്തെ അവതാളത്തിലാക്കുംവിധം ഇസ്രായേല്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ അനധികൃത ഭവനനിര്‍മാണം വ്യാപിപ്പിച്ചതായും സമാധാന സ്ഥാപനത്തിനുള്ള അവസാനവട്ട ശ്രമത്തിന്‍െറ ഭാഗമായാണ് തന്‍െറ പര്യടനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.