ഇറാന് റഷ്യന്‍ മിസൈല്‍

തെഹ്റാന്‍: ആഗോള ഉപരോധം അവസാനിച്ചതിനു പിറകെ ഇറാന് മിസൈലുകള്‍ കൈമാറി റഷ്യയുടെ ആയുധ സഹായം. ദീര്‍ഘദൂര വിഭാഗത്തില്‍ പെട്ട എസ്-300 മിസൈലുകളുടെ ആദ്യ ഗഡുവാണ് കഴിഞ്ഞ ദിവസം കൈമാറിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആസ്ത്രാഖാന്‍ നഗരത്തില്‍നിന്ന് കാസ്പിയന്‍ കടല്‍ വഴിയാണ് ഇവ ഇറാനിലത്തെിച്ചത്. 2007ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ മിസൈല്‍ കൈമാറ്റ കരാറില്‍ ഒപ്പുവെച്ചിരുന്നത്. ഇതിനിടെ യു.എന്‍ ഉപരോധം നിലവില്‍വന്നതോടെ റഷ്യ താല്‍ക്കാലികമായി പിന്മാറി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.