കെറിയുടെ സന്ദര്‍ശനത്തിനു പിന്നാലെ കാബൂളില്‍ റോക്കറ്റാക്രമണം

കാബൂള്‍: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ അഫ്ഗാന്‍ സന്ദര്‍ശനത്തിനു പിന്നാലെ തലസ്ഥാനമായ കാബൂളില്‍ മൂന്നു റോക്കറ്റാക്രമണം. കാബൂള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ റോക്കറ്റാക്രമണം സ്ഥിരീകരിച്ചു.
കെറിയുടെ വാഹനവ്യൂഹം നാലുതവണ ആക്രമണസ്ഥലത്തുകൂടി കടന്നുപോയിരുന്നു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യു.എസ് എംബസിക്കുനേരെയും സി.ഐ ഓഫിസിനടുത്തും ആക്രമികള്‍ എത്തിയിരുന്നതായി ആസ്മി പറഞ്ഞു.
കഴിഞ്ഞമാസം അഫ്ഗാന്‍ പാര്‍ലമെന്‍റിനുനേരെയും താലിബാന്‍ പോരാളികള്‍ ആക്രമണം നടത്തിയിരുന്നു. വര്‍ഷങ്ങളായി തുടരുന്ന സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കെറി താലിബാന്‍ നേതാക്കളെ ക്ഷണിച്ചിരുന്നു.
ആക്രമണങ്ങള്‍ നടത്താനുള്ള മുന്നൊരുക്കങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ടെന്നുള്ള സന്ദേശമാണ് താലിബാനില്‍നിന്ന് കെറിക്കും അശ്്റഫ് ഗനിക്കും കിട്ടിയതെന്ന് അഫ്ഗാന്‍ രാഷ്ട്രീയവിശകലന വിദഗ്ധര്‍ പറയുന്നത്്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.