ഇറ്റാലിയന്‍ വിദ്യാര്‍ഥിയുടെ മരണം: ഈജിപ്ത് അന്വേഷണസംഘം റോമില്‍


റോം: ഇറ്റാലിയന്‍ ഗവേഷണ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഈജിപ്തില്‍നിന്നുള്ള ഉന്നതതല സംഘം ഇറ്റലിയിലത്തെി. രണ്ടുമാസം മുമ്പാണ് കൈറോയില്‍ പ്രാന്തപ്രദേശത്ത് 28കാരനായ ഗുലിയോ റെഗെനി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവം ഇറ്റാലിയന്‍ സര്‍ക്കാറിന്‍െറ പ്രതിച്ഛായയെ ബാധിച്ചിരുന്നു. കേസിനെക്കുറിച്ച് ഇറ്റാലിയന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ചക്കാണ് ഈജിപ്ത് സംഘമത്തെിയത്. ജനുവരി 25 മുതലാണ് റെഗെനിയെ കാണാതായത്. ഈജിപ്തില്‍ ജനകീയ വിപ്ളവത്തിന്‍െറ വാര്‍ഷികം നടക്കുകയായിരുന്നു അപ്പോള്‍. കൈറോക്കും അലക്സാണ്ട്രിയക്കുമിടയിലെ പാതയിലാണ് മൃതദേഹം കണ്ടത്തെിയത്. അന്വേഷണം വൈകിപ്പിക്കുന്നതില്‍ ഇറ്റലി മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദ്യാര്‍ഥിയുടെ മരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.