പാകിസ്താനില്‍ വെള്ളപ്പൊക്കം: 53 മരണം

ഇസ്ലാമാബാദ്: വടക്കുകിഴക്കന്‍ പാകിസ്താനില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 53 ആയി. ഖൈബര്‍ പക്തൂന്‍ഖ്വ, പാക് അധീന കശ്മീര്‍, ഗില്‍ഗിത്-ബല്‍തിസ്താന്‍ പ്രവിശ്യകളിലാണ് മണ്‍സൂണിനു മുന്നോടിയായി മഴ നാശംവിതച്ചത്. വീടുകളും കടകളും തകര്‍ന്നാണ് കൂടുതല്‍ ആള്‍നാശം. പാലങ്ങള്‍ ഒലിച്ചുപോയത് ഗതാഗതം താറുമാറാക്കി. പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.