നൈല്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 23ന് തുടങ്ങും

കെയ്റൊ: ഇന്ത്യന്‍ എംബസി മുഖ്യ സംഘാടകത്വം വഹിക്കുന്ന നൈല്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 23ന് ഈജിപ്തില്‍ ആരംഭിക്കും. ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ നടക്കുന്ന ആഗോള സാംസാകാരിക മഹോത്സവത്തിന്‍െറ  നാലാമത് എഡിഷനാണ് അടുത്ത മാസം നടക്കുക. അലക്സാണ്ട്രിയ, ഇസ്മാഈലിയ, പോര്‍ട്ട് സഈദ്, ബാനി സൗഫ്, ശറമുല്‍ ശൈഖ് എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ ഇന്ത്യന്‍ കലാ, സാംസ്കാരിക വൈവിധ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിവിധ പരിപാടികള്‍ അരങ്ങേറും.

ഇരു നാഗരികതകളും തമ്മില്‍ കാലങ്ങളായി നില്‍നില്‍ക്കുന്ന ബന്ധം ശക്തിപ്പെടുന്നതിന്‍െറ ഭാഗമായാണ് സാംസ്കാരികോത്സവം നടത്തുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കം കുറിച്ച പരിപാടി ഇന്ത്യക്കും ഈജിപ്തിനുമിടയിലുള്ള ബന്ധം മുമ്പത്തെക്കാള്‍ വലുതും വിശാലവുമാക്കാന്‍ കഴിയുമെന്നാണ് ഈജിപ്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് ഭട്ടാചാര്യ പറഞ്ഞത്. 14ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ പ്രശസ്തരായ ഈജിപ്ഷ്യന്‍ വനിതകളെ ആദരിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഫെസ്റ്റിവലില്‍ ഇന്ത്യന്‍ നടന്‍ അമിതാഭ് ബച്ചന്‍ പങ്കെടുത്തിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.