സിറിയയിൽ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു

ഡമസ്കസ്: സിറിയയിൽ സർക്കാർസൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. 140 പേർക്ക് പരിക്കേറ്റു. ഡമസ്കസിെൻറ പ്രാന്തപ്രദേശമായ ദൂമയിലെ തിരക്കേറിയ മാർക്കറ്റിലാണ് ആക്രമണം നടന്നത്. ഈ നഗരത്തിൽ രണ്ടാംതവണയാണ് ആക്രമണം നടക്കുന്നത്. കൊല്ലപ്പെട്ടവർ മുഴുവൻ സിവിലിയന്മാരാണ്. സായുധധാരികളെ ഈ മേഖലയിലേക്ക് തദ്ദേശവാസികൾ അടുപ്പിക്കാറില്ല. ദൂമയിലെ പ്രധാന കച്ചവടകേന്ദ്രമാണിത്. ദിനേന കർഷകർ ഇവിടെയെത്തി തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കുന്നു.

ആളുകൾക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഓരോ 10 മിനിറ്റും ആക്രമണത്തിെൻറ ഭീതിദമായ അന്തരീക്ഷത്തിലായിരുന്നുവെന്ന് തദ്ദേശവാസികൾ പറയുന്നു. ദൂമ മുഴുവൻ ബോംബുകളാൽ നിറഞ്ഞു. സർക്കാർസൈന്യം 12 മിസൈലുകൾ തൊടുത്തതായി മനുഷ്യാവകാശ സംഘങ്ങൾ അറിയിച്ചു. ആക്രമണത്തെ തുടർന്ന് നിരവധിപേർ അടുത്തഗ്രാമങ്ങളിൽ അഭയംതേടി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.