അന്തരീക്ഷ മലിനീകരണം രൂക്ഷം

തെഹ്റാന്‍: രണ്ടാഴ്ചയിലധികമായി അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഇറാനില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മൂന്നുവര്‍ഷത്തിനിടെ ഇവിടെ മലിനീകരണം ഏറ്റവും ഉയര്‍ന്നതോതിലത്തെി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. തലസ്ഥാനത്ത് പുതിയ കാറുകള്‍ ഇറക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് പൂജ്യം മുതല്‍ 50 വരെയാണ് അനുവദനീയമായ മലിനീകരണത്തോത്. തെഹ്റാനിലെ വടക്കുകിഴക്കന്‍ മേഖലയില്‍ കഴിഞ്ഞദിവസം ഇത് 238 വരെ എത്തി.

തുടര്‍ച്ചയായ 18 ദിവസം അന്തരീക്ഷ മലിനീകരണത്തിന്‍െറ തോത് ഉയരുന്നത് രാജ്യത്ത് നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമായി. രജിസ്ട്രേഷന്‍ നമ്പര്‍ ഒറ്റയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ പുറത്തിറക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി.

ലീഗ് ഫുട്ബാള്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ കായിക മത്സരങ്ങളും നിരോധിച്ചു. സിമന്‍റ് വ്യവസായം പോലുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.