സിറിയൻ വിമത നേതാവ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഡമസ്കസ്: സിറിയയിൽ ബശ്ശാർ അൽ അസദിനെതിരെ പോരാടുന്ന വിമത വിഭാഗമായ ആർമി ഒാഫ് ഇസ്ലാമിന്‍റെ കമാണ്ടർ സെഹറാൻ അല്ലൂശ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റ് അഞ്ച് വിമത നേതാക്കളും ആക്രമണണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വ്യോമാക്രണത്തിന്‍റെ ഉത്തരവാദിത്തം  സിറിയൻ സർക്കാർ ഏറ്റെടുത്തിട്ടുണ്ടെങ്കിലും റഷ്യയാണ് ആക്രണത്തിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. സിറിയയിലെ സമാധാനത്തിന് വേണ്ടി ഐക്യരാഷട്ര സഭ പ്രമേയം പാസ്സാക്കിയതിന് പിന്നാലെയാണ് റഷ്യയുടെ വ്യോമാക്രമണം. കനത്ത വ്യോമാക്രമണമാണ് ദിവസങ്ങളായി സിറിയയില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്.

വിവിധ വിമതഗ്രൂപ്പ് പ്രതിനിധികള്‍ അടുത്തിടെ ഗവണ്‍മെന്റുമായി നടത്തിയ സമാധാനചര്‍ച്ചയില്‍ ആർമി ഒാഫ് ഇസ്ലാം പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. സിറിയന്‍ പ്രസിഡന്റ് അസദ് പ്രഖ്യാപിച്ച തീവ്രവാദഗ്രൂപ്പുകളുടെ പട്ടികയില്‍ പെട്ടതാണ് ഈ വിമത സംഘം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.