തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പിന്നോട്ടില്ലെന്ന്‌ നവാസ് ശരീഫ്

ബെയ്ജിങ്: തീവ്രവാദത്തിനും കുറ്റകൃത്യങ്ങള്‍ക്കുമെതിരായ പോരാട്ടത്തില്‍ പാകിസ്താന്‍ പിന്നോട്ടില്ളെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ് ആവര്‍ത്തിച്ചു. തീവ്രവാദം, ഭീകരവാദം, സാമുദായിക ഭിന്നത, മനുഷ്യക്കടത്ത്, കുറ്റകൃത്യങ്ങള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ തുടച്ചുമാറ്റുന്നതില്‍ പാകിസ്താന്‍ മറ്റ് രാഷ്ട്രങ്ങള്‍ക്കൊപ്പം ഒരുമിച്ചുപോരാടും.  ചൈനയില്‍ ഷാങ്ഹായി കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍െറ 14ാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സുരക്ഷാസംബന്ധിയായ പ്രശ്നങ്ങള്‍ രാജ്യത്തെ അലട്ടുന്നു.  പരമാധികാരവും ഭൂപ്രദേശങ്ങള്‍ തമ്മിലുള്ള അഖണ്ഡതയും സംബന്ധിച്ച വിഷയത്തില്‍ പാകിസ്താന്‍ വെല്ലുവിളി നേരിടുകയാണ്. ലോകത്തിന്‍െറ പലഭാഗത്തും സായുധസംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. തീവ്രവാദം കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നു. ഇത്തരം ഗൂഢശക്തികള്‍ക്കെതിരെ രാഷ്ട്രങ്ങള്‍ ഒന്നായി അണിനിരക്കണം. റഷ്യന്‍ ഫെഡറേഷന്‍, കസാഖ്സ്ഥാന്‍, ഉസ്ബകിസ്താന്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ചൈനീസ് പ്രധാനമന്ത്രി ലി ക്വിക്യാങ് അധ്യക്ഷനായിരുന്നു. ഇന്ത്യ, ചൈന, റഷ്യ, പാകിസ്താന്‍, സോവിയറ്റ് റിപ്പബ്ളിക്കുകളായ താജികിസ്താന്‍, ഉസ്ബസ്കിസ്താന്‍, കസാഖ്സ്താന്‍, കിര്‍ഗിസ്താന്‍ എന്നിവര്‍ അംഗങ്ങളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.