Posted On
date_range Updated On
date_range ഇന്തോനേഷ്യയിലെ ബോട്ടപകടം: കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
ജകാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ 17 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തിങ്കളാഴ്ച പുനരാരംഭിച്ചു. ഞായറാഴ്ച ബോട്ട് കത്തിയുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചിരുന്നു. 260 പേരുമായി ജകാര്‍ത്തയില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ടിദുങ്ങിലേക്ക് പുറപ്പെട്ട സാഹ്രോ എക്സ്പ്രസ് എന്ന ബോട്ടിന് തീപിടിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ 224 പേരില്‍ 32 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പുതുവത്സരം ആഘോഷിക്കാനായി യാത്ര പുറപ്പെട്ടവരില്‍ അധികവും ഇന്തോനേഷ്യന്‍ വംശജരാണ്. രക്ഷാപ്രവര്‍ത്തനത്തിന് അഞ്ചു കപ്പലുകളും സ്പീഡ് ബോട്ടുകളും റബര്‍ ബോട്ടുകളും വിന്യസിച്ചതായി ജകാര്‍ത്ത രക്ഷാപ്രവര്‍ത്തന ഏജന്‍സി ഉദ്യോഗസ്ഥന്‍ ഡിറ്റോ പറഞ്ഞു. മരിച്ച 23 പേരില്‍ 20 പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയിലാണ് കണ്ടത്തെിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.