Posted On
date_range Updated On
date_range അഫ്ഗാനിസ്താനിൽ 12 ഭീകരരെ വധിച്ചു; 16 ഗ്രാമവാസികളെ മോചിപ്പിച്ചു
കാബൂൾ: വടക്കൻ അഫ്ഗാനിസ്താനിലെ ബാഗ്ലാൻ പ്രവിശ്യയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ 12 താലിബാൻ ഭീകരരെ വധിച്ചു. ഇവരുട െ പിടിയിലുണ്ടായിരുന്ന 16 ഗ്രാമവാസികളെ മോചിപ്പിച്ചു. ഒക്ടോബർ 16നായിരുന്നു സൈനിക നീക്കം.
താലിബാന്റെ മുതിർന്ന കമാൻഡർ ഖ്വാരി ബക്ത്യാർ ഉൾപ്പടെ 24 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും സൈന്യം അറിയിച്ചു.
എന്നാൽ, സൈന്യത്തിന്റെ വാദം താലിബാൻ വക്താവ് നിഷേധിച്ചു. സൈന്യത്തിന് നേരെ തങ്ങൾ തിരിച്ചടിച്ചതായും താലിബാൻ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.