ചൈനയിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച്​ 10 മരണം

ബെയ്​ജിങ്​: ചൈനയിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച്​ മരിച്ചവരുടെ എണ്ണം പത്തായി. നൂറിലധികം പേർക്ക്​ പരിക്കേറ്റു. 

ദേശീയപാതയിൽ തിരക്കേറിയ സ്​ഥലത്ത്​ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചതിനെ തുടർന്ന്​ സമീപത്തെ വീടുകളും ഫാക്​ടറികളും കത്തിയമർന്നു. 117 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്​. പ്രദേശത്ത്​ കറുത്ത പുക പടർന്നതിനെ തുടർന്ന്​ രക്ഷാപ്രവർത്തനവും മന്ദഗതിയിലായി. 

കിഴക്കൻ പ്രവിശ്യയി​െല വെൻലിങ്ങിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 
 

Tags:    
News Summary - 10 Dead In China Oil Truck Blast -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.