'അമേരിക്ക ഇനി കമല ഹാരിസിനെ ഏൽപിക്കണം', അഫ്​ഗാൻ പിന്മാറ്റത്തിനു പിന്നാലെ ജനപ്രീതി കുത്തനെ ഇടിഞ്ഞ്​ ബൈഡൻ

വാഷിങ്​ടൺ: താലിബാന്​ അതിവേഗം കടന്നുകയറാൻ അവസരമൊരുക്കി ​ആരോടും മിണ്ടാതെ സൈനിക പിന്മാറ്റം നടത്തി അഫ്​ഗാനെ കൊടും പ്രതിസന്ധിയിലേക്ക്​ തള്ളിവിട്ട യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ ജനപ്രീതി കുത്തനെ താഴോട്ട്​. ഏഴു മാസത്തിനിടെ താൽപര്യം തീരെ കുറഞ്ഞ ബൈഡനു പകരം വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസിനെ ​െകാണ്ടുവന്ന്​ രാജ്യത്തെ രക്ഷിക്കണമെന്ന്​ പറയുന്നവരും ഏറെ. യു.എസിൽ ഏറ്റവും പുതിയതായി നടന്ന സർവേയിൽ 43 ശതമാനം പേർ കമല ഹാരിസി​ന്​ ചുമതല നൽകണമെന്ന്​ വിശ്വസിക്കുന്നവരാണ്​.

ബൈഡന്‍റെ ജനപ്രിയത ദിവസങ്ങൾക്കിടെ ഏഴു ശതമാനം കുറഞ്ഞ്​ 46 ശതമാനമായി. ജനുവരിയിൽ അധികാരമേറ്റ ശേഷം ഇത്രയും താഴോട്ടുപതിക്കുന്നത്​ ആദ്യമായാണ്​.

അതേ സമയം, അഫ്​ഗാനിസ്​താനിൽ യു.എസ്​ സാന്നിധ്യം തുടരണോ എന്ന ചോദ്യത്തിന്​ ഏറെ പേരും വേണ്ടെന്ന അഭിപ്രായക്കാരാണ്​.  

Tags:    
News Summary - As Biden's popularity nosedives over Afghanistan crisis, many Americans feel Harris will replace him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.