ബ്യൂണസ് അയേഴ്സ്: അർജന്‍റീനയിൽ ക്ലബ് ഫുട്ബാൾ മത്സരത്തിന് മുമ്പായി ഫലസ്തീൻ പതാകയേന്തിയും ഇസ്രായേലിന്‍റെ കൊടിവെച്ച ശവമഞ്ചമേന്തിയും ആരാധകരുടെ പ്രകടനം. ജൂതരുടെ പിന്തുണയിലുള്ള ക്ലബ് അറ്റ്ലാന്‍റ ടീമിനെതിരായ മത്സരത്തിന് മുമ്പ് അത്ലറ്റിക്കൊ ഓൾ ബോയ്സ് ക്ലബ്ബിന്‍റെ ആരാധകരാണ് പ്രകടനം നടത്തിയത്. 'സ്വതന്ത്ര ഫലസ്തീൻ' എന്നെഴുതിയ ലഘുലേഖകളും വിതരണംചെയ്തു.
അർജന്‍റീന ഫുട്ബാൾ ലീഗ് സെക്കൻഡ് ഡിവിഷനിലെ മത്സരമായിരുന്നു നടന്നത്. ക്ലബ് അറ്റ്ലാന്‍റ ജൂതരുടെ പിന്തുണയിലുള്ള ഫുട്ബാൾ ടീമാണ്. മത്സരത്തിന് മുന്നോടിയായി എതിരാളികളായ അത്ലറ്റിക്കൊ ഓൾ ബോയ്സ് ക്ലബ്ബിന്‍റെ ആരാധകർ വലിയ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ഫലസ്തീൻ പതാകകൾ ഉയർന്നത്. മാൽവിനാസ് സ്റ്റേഡിയത്തിന് പുറത്ത് ശവപ്പെട്ടിയിൽ ഇസ്രായേലിന്‍റെ പതാക പതിച്ച് പ്രകടനം നടത്തുകയും ചെയ്തു. ഇസ്രായേലും ക്ലബ് അറ്റ്ലാന്‍റ ടീമും ഒരേപോലെയാണെന്ന് പ്രകടനക്കാർ ആരോപിച്ചു.
അതേസമയം, ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയിൽ കലാശിച്ചു. ലീഗിൽ ഒന്നാമതുള്ള ടീമാണ് ക്ലബ് അറ്റ്ലാന്‍റ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.