Posted On
date_range Updated On
date_range കെനിയയിൽ നികുതി വർധനക്കെതിരായ പ്രക്ഷോഭം വീണ്ടും ശക്തം
നൈറോബി: കെനിയയിൽ നികുതി വർധനക്കെതിരായ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. വിവാദമായ നികുതി വർധന പിൻവലിക്കുമെന്ന ഉറപ്പിൽനിന്ന് പ്രസിഡന്റ് വില്യം റൂട്ടോ പിന്മാറിയതിനെ തുടർന്നാണ് പ്രതിഷേധം വീണ്ടും ആരംഭിച്ചത്.
കഴിഞ്ഞദിവസം നടന്ന സമരം അക്രമാസക്തമായിരുന്നു. രാജ്യത്തെമ്പാടും നടന്ന വെടിവെപ്പിൽ 22 പേരാണ് മരിച്ചത്. ഇതോടെ നികുതി വർധനക്കുള്ള ബിൽ പിൻവലിക്കുമെന്ന് ബുധനാഴ്ച റൂട്ടോ അറിയിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ച ഇതിൽ നിന്ന് പ്രസിഡന്റ് പിന്മാറുകയായിരുന്നു. ഇതോടെ രാജ്യത്ത് വീണ്ടും പ്രതിഷേധം ശക്തമായി.
നൈറോബിയിൽ രണ്ടു പൊലീസുകാർക്കും വെടിവെപ്പിൽ നാല് പ്രതിഷേധക്കാർക്കും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.