ബെൽഗ്രേഡ്: സെർബിയയിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. 14കാരനായ സ്കൂൾ വിദ്യാർഥി എട്ട് സഹപാഠികളെ വെടിവെച്ചു കൊന്നതിന് പിന്നാലെയുണ്ടായ സംഭവം രാജ്യത്തെ ഞെട്ടിച്ചു.
തലസ്ഥാനമായ ബെൽഗ്രേഡിന് 50 കിലോമീറ്റർ അകലെ മൂന്ന് ഗ്രാമങ്ങളിലാണ് തോക്കുധാരി വെടിവെപ്പ് നടത്തിയത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ക്രഗുയെവാക് എന്ന നഗരത്തിൽനിന്ന് അക്രമിയെ പിടികൂടി. യു.ബി എന്ന ഇനീഷ്യൽ മാത്രമാണ് പൊലീസ് ഇയാളെ സംബന്ധിച്ച് പുറത്തുവിട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.