തീവ്രവാദ ഭീഷണി: ഇംറാൻ ഖാൻ റാലിയെ അഭിസംബോധന ചെയ്യുക ബുള്ളറ്റ് പ്രൂഫ് കണ്ടെയ്നറിൽ

ലാഹോർ: തീവ്രവാദികളുടെ വധ ഭീഷണി നിലനിൽക്കെ പാകിസ്താനിലെ മിനാൻ ഇ പാകിസ്താൻ ഗ്രൗണ്ടിൽ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടിയുടെ റാലി നടത്തുന്നു. തീവ്രവാദികൾ രാഷ്ട്രീയ പരിപാടികളെ ലക്ഷ്യം വെക്കുന്നുണ്ടെന്നും അതിനാൽ റാലി നടത്തുന്നത് അപകടകരമാണെന്നും പഞ്ചാബ് സർക്കാർ അറിയിച്ചിട്ടും പിൻമാറാതെയാണ് ഇംറാന്റെ റാലി.

ഇംറാൻ ​റാലിയെ അഭിസംബോധന ചെയ്യാനെത്തിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് കണ്ടെയ്നറിയാണ് അദ്ദേഹം റാലിയെ അഭിസംബാധന ചെയ്യുക. സുരക്ഷക്കായാണ് അദ്ദേഹം ബുള്ളറ്റ്പ്രൂഫ് കണ്ടെയ്നറിൽ എത്തുന്നത്.

സ്ഫോടക വസ്തുക്കളുമായി തീവ്രവാദികൾ രാഷ്ട്രീയ റാലികളെയോ അതിൽ സുരക്ഷക്കായി നിർത്തിയ പൊലീസിനെയോ ലക്ഷ്യം വെക്കുമെന്നാണ് സർക്കാറിന്റെ മുന്നറിയിപ്പ്. അതേസമയം, റാലിയിൽ പ​ങ്കെടുക്കുന്നതിന് പൊതു ജനങ്ങൾക്ക് വിലക്കില്ലെന്നും പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു.

Tags:    
News Summary - Amid Threat, Imran Khan's Lahore Rally From Inside Bulletproof Container

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.