കൊറോണ വൈറസി​േൻറത്​ സ്വാഭാവിക ഉത്ഭവം -ലോകാരോഗ്യ സംഘടന

വാഷിങ്​ടൺ: കൊറോണ വൈറസി​േൻറത്​ സ്വാഭാവിക ഉത്ഭവമാണെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മൈക്കൽ റയാൻ. കോവിഡ്​ വിഷയത്തിൽ ചൈനക്കെതിരെ യുഎസ് പ്രസിഡൻറ്​ ഡോണൾഡ് ട്രംപ്​ നടത്തിയ അഭിപ്രായ പ്രകടനത്തോട്​ പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം.

ജീനുകളുടെ സീക്വൻസുകളേയും വൈറസിനേയും കുറിച്ച്​ പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ ലോകാരോഗ്യസംഘടന വീണ്ടും വീണ്ടും പരിശോധിച്ചുവെന്നും ഈ വൈറസ് സ്വാഭാവിക ഉത്ഭവമാണെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും റയാൻ പറഞ്ഞു.

ചൈനയിലെ വുഹാനിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ്​ വൈറസ് പുറത്തു വന്നതെന്നും അതിനുള്ള തെളിവ്​ കൈയിലുണ്ടെന്നും ഡോണൾഡ്​ ട്രംപ്​ കഴിഞ്ഞ വ്യാഴാഴ്​ച ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടനക്കെതിരെയും ട്രംപ്​ രംഗത്ത്​ വന്നിരുന്നു.

Tags:    
News Summary - WHO chief reiterates corona virus had natural origin Dr Michael Ryan -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.