സിംഗപ്പൂർ എവിടെയാണെന്ന് ഗൂഗ്ളിൽ തെരഞ്ഞ് അമേരിക്കക്കാർ

ന്യൂയോർക്ക്:  സിംഗപ്പൂരിൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്- ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ചർച്ച ലോകം മൊത്തം ആകാംക്ഷയോടെ വീക്ഷിക്കുന്നതിനിടെ രസകരമായ സംഭവം ഗൂഗ്ൾ പുറത്തുവിട്ടു. ട്രംപിൻറെ ചർച്ച നടക്കുന്ന സിംഗപ്പൂർ എവിടെയാണെന്നാണ് അമേരിക്കക്കാർ ഗൂഗ്ളിൽ എറ്റവുമധികം തെരഞ്ഞത്.  'സിംഗപ്പൂർ എവിടെയാണ് ' എന്നാണ് അമേരിക്കക്കാർ പരതിയതെന്ന് ഗൂഗ്ൾ ട്രെൻഡ് പുറത്തുവിട്ടു.


ലോകത്ത് എവിടെയാണ് സിംഗപ്പൂർ, വടക്കൻ കൊറിയ എവിടെയാണ്, സിംഗപ്പൂർ ഒരു രാജ്യമാണോ, സിംഗപ്പൂർ ചൈനയിലോ ജപ്പാനിലോ ആണോ, കിം ജോംഗ് ഉൻ എത്ര ഉയരമുണ്ട്, കിമ്മിന് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമോ എന്നിങ്ങനെയായിരുന്നു അമേരിക്കക്കാരുടെ സംശയങ്ങൾ. സിം​​ഗ​​പ്പൂ​​രി​െ​ൻ​റ ദ​​ക്ഷി​​ണ തീ​​ര​​ത്തു​​നി​​ന്ന് അ​​ര കി​​ലോ​​മീ​​റ്റ​​ർ മാ​​റി ചെ​​റി​​യ  പ്ര​​ദേ​​ശ​​മാ​​ണ്​ സെ​േ​​ൻ​​റാ​​സയിലെ അ​​ത്യാ​​ഡം​​ബ​​ര കാ​​പെ​​ല്ല ഹോ​​ട്ട​​ലി​​ലാ​​ണ് ട്രം​​പ്-​​കിം ച​​ർ​​ച്ച ന​​ട​​​​ന്ന​​ത്​. 
 

Tags:    
News Summary - 'Where Is Singapore?' Americans Ask Google

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.