ഉത്തരകൊറിയക്കെതിരായ യുദ്ധം വൻ നാശം വരുത്തുമെന്ന് യു.എസ്​​ സൈനിക മേധാവി

വാഷിങ്​ടൺ: ഉത്തരകൊറിയയിൽ സൈനിക നടപടികളുമായി മുന്നോട്ട്​ പോയാൽ അത്​ വൻ നാശത്തിന്​ കാരണമാവുമെന്ന്​ യു.എസ്​ സൈനിക മേധാവി ജെയിംസ്​ മാറ്റിസ്​. വെള്ളിയാഴ്​ച പ​​െൻറഗണിൽ മാധ്യമങ്ങളോട്​ സംസാരിക്കു​​​​​േമ്പാഴാണ്​ അദ്ദേഹം ഇൗ അഭിപ്രായ പ്രകടനം നടത്തിയത്​. കഴിഞ്ഞ ഞായറാഴ്​ചയും ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയതി​​​െൻറ പശ്​ചാത്തലത്തിൽ കൊറിയക്കെതിരെ യു.എസ്​ സൈനിക നടപടികളുമായി മുന്നോട്ട്​ പോവുമെന്ന്​ വാർത്തകളുണ്ടായിരുന്നു.

അമേരിക്കയിലെ പല ഉദ്യോഗസ്ഥർക്കും ഉത്തരകൊറിയയിൽ ആക്രമണം നടത്തണമെന്ന​ ആഗ്രഹമാണ്​ ഉള്ളത്​. എന്നാൽ കൊറിയക്ക്​ മേൽ സമ്മർദ്ദം ചെലുത്തി പ്രശ്​നം പരിഹരിക്കണമെന്നാണ്​ ജെയിംസ്​ മാറ്റിസ്​ ആവശ്യപ്പെടുന്നത്​.

ഉത്തരകൊറിയയെ ആക്രമിക്കാൻ മുതിർന്നാൽ അതി​​​െൻറ പ്രത്യാഘാതം ചിന്തിക്കുന്നതിനപ്പുറമായിരിക്കുമെന്ന്​ ജെയിംസ്​ മാറ്റിസ്​ പറഞ്ഞു. യു.എൻ, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരുമായി യോജിച്ച്​ പ്രശ്​നത്തിന്​ പരിഹാരണം കാണാനാണ്​ ശ്രമമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - War with North Korea would be tragic: US military chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.