ചൈനീസ്​ കമ്പനികൾക്ക്​ യു.എസ്​ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിൽ വിലക്കില്ല

വാഷിങ്​ടൺ​: ചൈനീസ്​ കമ്പനികളെ യു.എസ്​ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിൽ ലിസ്​റ്റ്​ ചെയ്യുന്നതിൽ നിന്ന്​ തടയില്ല െന്ന്​ അമേരിക്ക. യു.എസ്​ ട്രഷറി അസിസ്​റ്റൻറ്​ സെക്രട്ടറിയാണ്​ ഇക്കാര്യം അറിയിച്ചത്​. ചൈനീസ്​ കമ്പനികളെ യു.എസ്​ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിൽ ലിസ്​റ്റ്​ ചെയ്യുന്നത്​ തടയുമെന്ന്​ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള നിക്ഷേപത്തെയും യു.എസ്​ സ്വാഗതം ചെയ്യുന്നുവെന്ന്​ അധികൃതർ വ്യക്​തമാക്കി. യു.എസ്​-ചൈന വ്യാപാര ചർച്ച ഒക്​ടോബർ 10-11 തീയതികളിലായി നടക്കാനിരിക്കെയാണ്​ അമേരിക്ക നിക്ഷേപത്തിന്​ നിയന്ത്രണമേർപ്പെടുത്തുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നത്​.

കഴിഞ്ഞ വർഷം ജൂണിലാണ്​ ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ യു.എസ്​ അധിക തീരുവ ചുമത്തിയത്​. തുടർന്ന്​ ഇരു രാജ്യങ്ങളും നിരവധി തവണ ഉൽപന്നങ്ങൾക്കുള്ള തീരുവ ഉയർത്തിയിരുന്നു.

Tags:    
News Summary - US Wont block chinese firm-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.