കോവിഡ്: അമേരിക്കയിൽ തൊഴിൽരഹിതരുടെ അപേക്ഷ 26 ദശലക്ഷം കടന്നു

വാഷിങ്ടൺ: കോവിഡിനെ തുടർന്ന് ധനസഹായം തേടി തൊഴിൽരഹിതരായ അമേരിക്കൻ പൗരന്മാർ സമർപ്പിച്ച അപേക്ഷകളുടെ എണ്ണം 26 ദശലക ്ഷം കടന്നു. കഴിഞ്ഞ ആഴ്ച ഇത് 4.4 ദശലക്ഷം ആയിരുന്നു. തൊഴിൽ വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്.

കോവിഡ് വ്യാപനത്ത ിന്‍റെ സാഹചര്യത്തിൽ പിരിച്ചുവിടലും വേതന കുടിശികയും കാരണമാണ് തൊഴിൽ രഹിതരുടെ എണ്ണം ഇത്രമാത്രം ഉയരാൻ കാരണം. വരും ആഴ്ചകളിൽ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

അമേരിക്കയിൽ 8,60,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 49,759 പേർ മരിച്ചു.

Tags:    
News Summary - US unemployment applications reach over 26 million -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.