ട്രംപി​ന്‍റെ ഇംപീച്ച്​മെൻറ്​: സെനറ്റിൽ വിചാരണ 21 മുതൽ

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെതിരായ ഇംപീച്ച്​മ​​െൻറ് നടപടിയുടെ ഭാഗമായുള്ള സെനറ്റിലെ വി ചാരണ ജനുവരി 21ന്​ ആരംഭിച്ചേക്കുമെന്ന്​ മുതിർന്ന റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോറിൻ​. കഴിഞ്ഞ മാസം പ്രതിനിധി സഭ ട ്രംപി​െനതിരായ ഇംപീച്ച്​മ​​െൻറ്​ പ്രമേയം പാസാക്കുകയും രണ്ട്​ കുറ്റങ്ങൾ ചുമത്തുകയും ചെയ്​തിരുന്നു.

രാഷ്​ട്രീയ എതിരാളിക്കെതിരെ അന്വേഷണത്തിന്​ യുക്രെയ്​ൻ സർക്കാറിൽ ട്രംപ്​ സമ്മർദം ചെലുത്തിയെന്ന കുറ്റമാണ്​ പ്രതിനിധി സഭ ചുമത്തിയത്​. ഡെമോക്രാറ്റിക്​ പാർട്ടിക്ക്​ ഭൂരിപക്ഷമുള്ള പ്രതിനിധി സഭ പാസാക്കിയ ഇംപീച്ച്​മ​​െൻറ്​ പ്രമേയം ആഴ്​ചകളായി സ്​പീക്കർ നാൻസി പെലോസി പിടിച്ചുവെച്ചതായാണ്​ റിപ്പബ്ലിക്കൻ സെനറ്റർമാർ ആരോപിക്കുന്നത്​.

ഈ ആഴ്​ചതന്നെ ഇത്​ സെനറ്റിന്​ കൈമാറി ജനുവരി 21ന്​ വിചാരണ ആരംഭിക്കുമെന്നാണ്​ റിപ്പബ്ലിക്കൻ പാർട്ടി വ്യക്തമാക്കുന്നത്​്​. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ്​ മേധാവിത്വമെന്നതിനാൽ ഇംപീച്ച്​മ​​െൻറ്​ നടക്കാൻ സാധ്യതയില്ല. അതേസമയം, പ്രസിഡൻറു​ സ്ഥാനത്തുനിന്ന്​ ട്രംപിനെ എത്രയും വേഗം നീക്കണമെന്നാണ്​ നാൻസി പെലോസി ആവശ്യപ്പെടുന്നത്​

Tags:    
News Summary - US Senate to begin impeachment trial against Trump on January 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.