ട്രംപിന്​ കോവിഡ്​ 19 ഇല്ലെന്ന്​ വൈറ്റ്​ ഹൗസ്​

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ കോറോണയില്ലെന്ന്​ ​ൈവറ്റ്​ ഹൗസ്​. ട്രംപി​​െൻറ ഫിസിഷ്യൻ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.

ട്രംപി​​െൻറ ഫ്ലോറിഡയിലെ റിസോർട്ടിൽ സന്ദർശനം നടത്തിയ ബ്രസീൽ പ്രസിഡൻറി​​െൻറ സംഘത്തിലെ ചിലർക്ക്​ കോറോണ സ്ഥിരീകരിച്ചതോടെയാണ്​ യു.എസ്​ പ്രസിഡൻറിനേയും പരിശോധനക്ക്​ വിധേയമാക്കിയത്​. ശനിയാഴ്​ച വൈകുന്നേരമാണ്​ ട്രംപി​​െൻറ പരിശോധന ഫലം ലഭിച്ചതെന്നും ഇത്​ നെഗറ്റീവാണെന്നും ഫിസിഷ്യൻ സീൻ കോൺലി പറഞ്ഞു.

കഴിഞ്ഞയാഴ്​ചയാണ്​ ബ്രസീലിയൻ പ്രസിഡൻറിന്​ ട്രംപ്​ അത്താഴ വിരുന്ന്​ നടത്തിയത്​. ഈ വിരുന്നിൽ പ​ങ്കെടുത്ത ഒരാൾക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചതോടെയാണ്​ ആ​ശങ്കയുയർന്നത്​.

Tags:    
News Summary - US President Donald Trump Tests Negative For Coronavirus-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.