യു.എസിൽ തോക്ക് വാങ്ങുന്നതിന് സാഹചര്യ പരിശോധന കർശനമാക്കും 

വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിലെ സ്കൂളിൽ 17 പേരുടെ മരണത്തിന് വഴിവെച്ച വെടിവെപ്പിനെ തുടർന്ന് തോക്ക് വാങ്ങാൻ വരുന്നവരുടെ സാഹചര്യം പരിശോധിക്കാൻ ഭരണകൂട തീരുമാനം. നിലവിലുള്ള പരിശോധനക്ക് പുറമെയാണ് സാഹചര്യ പരിശോധന നടത്തുക. തോക്ക് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്ന തോക്കു നിയമത്തെ കുറിച്ച് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. 

കാ​മു​കി​യു​മാ​യു​ണ്ടാ​യ പ്ര​ശ്ന​ത്തി​​ന്‍റെ പേ​രി​ൽ ഫ്ലോ​റി​ഡ​യി​ലെ പാ​ർ​ക്ക്​​ലാ​ൻ​ഡി​ലു​ള്ള മ​ർ​ജൊ​റി സ്​​റ്റോ​ൺ​മാ​ൻ ഡ​ഗ്ല​സ്​ ഹൈ​സ്​​കൂ​ളി​ൽ നി​ന്ന്​ അ​ച്ച​ട​ക്ക ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പു​റ​ത്താ​ക്കി​യ വി​ദ്യാ​ർ​ഥി ന​ട​ത്തി​യ വെ​ടി​വെ​പ്പി​ലാണ് കു​ട്ടി​ക​ള​ട​ക്കം 17 പേ​ർ മ​രി​ച്ചത്. ഇ​ന്ത്യ​ൻ ​വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി ഉ​ൾ​പ്പെ​ടെ 12 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റിരുന്നു. ഈ സാഹചര്യത്തിലാണ് തോക്കുനിയമത്തിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് ഭരണകൂടം ചർച്ച ചെയ്യുന്നത്. 

2012ൽ ​ക​ണേ​​റ്റി​ക്ക​ട്ടി​ലെ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​ണ്​ ഇ​തി​നു​മു​മ്പ്​ യു.​എ​സി​ൽ ഒ​രു​ സ്​​കൂ​ളി​ലു​ണ്ടാ​യ വ​ൻ വെ​ടി​വെ​പ്പ്. രാജ്യത്ത് കര്‍ശനമായ തോക്കുനിയമം കൊണ്ടു വരണമെന്നതിനെ അനുകൂലിക്കുന്നവരാണ് മൂന്നില്‍ രണ്ട് അമേരിക്കക്കാരുമെന്ന് മാധ്യമങ്ങൾ നടത്തിയ അഭിപ്രായ സർവെയില്‍ കണ്ടെത്തിയിരുന്നു. ഭൂരിഭാഗം പേരും എ.ആര്‍-15 പോലുള്ള സെമി ഓട്ടോമാറ്റിക് ആയുധങ്ങള്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന പക്ഷക്കാരാണ്.

Tags:    
News Summary - US President donald trump discuss american arm bill -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.