യു.എസ് പ്രസിഡന്‍റിന്‍റെ സൈനികാധികാരങ്ങൾ വെട്ടികുറക്കാൻ പ്രമേയം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റിന്‍റെ സൈനികാധികാരങ്ങൾ വെട്ടികുറക്കാനുള്ള പ്രമേയത്തിൽ ജനപ്രതിനിധി സഭയായ കോൺഗ്രസിൽ വോട്ടെടുപ്പ്. ഇറാനെതിരായ സൈനിക നടപടികൾക്ക് കോൺഗ്രസിന്‍റെ അനുമതി വേണമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ആക്രമണത്തിന്‍റെ സാഹചര്യത്തിൽ മാത്രമേ അമേരിക്കൻ പ്രസിഡന്‍റിന് അനുമതിയില്ലാതെ തിരുമാനങ്ങൾ സ്വീകരിക്കാൻ സാധിക്കൂ. കോൺഗ്രസിൽ പാസായ പ്രമേയം ഉപരിസഭ‍യായ സെനറ്റിൽ വോട്ടിനിടും.

റിപ്പബ്ലിക്കൻ പാർട്ടിയിലെ രണ്ടംഗങ്ങൾ പ്രമേയത്തെ പിന്തുണക്കുന്ന സാഹചര്യത്തിൽ പ്രമേയം സെനറ്റിൽ പാസാകുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - US President Army Power -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.