സിറിയൻ ആക്രമണത്തിൽ നിന്ന് സൈന്യം പിന്മാറില്ലെന്ന് അമേരിക്ക

വാഷിങ്ടൺ: ലക്ഷ്യം നേടുന്നതു വരെ സിറിയയിൽ നിന്ന് സൈന്യം പിന്മാറില്ലെന്ന് അമേരിക്ക. വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധി നിക്കി ഹാലിയാണ് നിലപാട് വ്യക്തമാക്കിയത്. രാസായുധ ആക്രമണം നടക്കില്ലെന്ന് ഉറപ്പാക്കുമെന്നും നിക്കി ഹാലി വ്യക്തമാക്കി.

അതിനിടെ, സിറിയൻ ദൗത്യം പൂർത്തീകരിച്ചെന്ന ട്വീറ്റിനെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് രംഗത്തുവന്നു. സിറിയയിലെ ബ​ശ്ശാ​ർ അ​ൽ​അ​സ​ദ്​ ഭ​ര​ണ​കൂ​ട​ത്തെ പിന്തുണക്കുന്ന റഷ്യക്കെതിരായ ഉപരോധം അമേരിക്ക ഇന്ന് പ്രഖ്യാപിക്കും. 

സി​റി​യ​യി​ൽ പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ നടത്തിയ വ്യോമാക്രമണത്തെ അപലപിക്കാൻ റഷ്യ കൊണ്ടുവന്ന പ്രമേയത്തെ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ഞാ‍യറാഴ്ച തള്ളിയിരുന്നു. ഇത് റഷ്യക്ക് വലിയ തിരിച്ചടിയായി. 

വി​മ​ത​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ ബ​ശ്ശാ​ർ അ​ൽ​അ​സ​ദ്​ ഭ​ര​ണ​കൂ​ട​ത്തി​ന്​ മു​ന്ന​റി​യി​പ്പു​മാ​യി യു.​എ​സ്, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ എന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സി​റി​യ​യി​​ലെ രാ​സാ​യു​ധ ​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ത​ല​സ്ഥാ​ന​മാ​യ ഡ​മ​സ്​​ക​സി​ലെ ഒ​ന്നും ഹിം​സി​ലെ ര​ണ്ടും കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യിരുന്നു​ ആ​​​ക്ര​മ​ണം. 

Tags:    
News Summary - Us not Return Army in Syrian attack says Nikki Haley -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.